കായംകുളം: കണ്ണമ്പള്ളിഭാഗം താന്നിക്കൽ ശങ്കരപിള്ള (62) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ 11ഓടെ പുല്ലുകുളങ്ങര മാർക്കറ്റിന് സമീപമുള്ള വീടിനടുത്താണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശാന്തകുമാരി. മക്കൾ: അരുൺ, ആതിര. മരുമക്കൾ:ശ്യാംലാൽ, ശ്രീജ.