ചേർത്തല:എസ്.എൻ.ഡി.പി യോഗം നേതൃത്വത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും അപകീർത്തികരമായി ചിത്രീകരിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് തത്പര കക്ഷികൾ പിൻമാറണമെന്ന് ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ കണിച്ചുകുളങ്ങര യൂണിയൻ കമ്മിറ്റി അഭ്യർത്ഥിച്ചു. യോഗം നേതൃത്വത്തിന്റെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും പ്രവർത്തനങ്ങൾക്ക് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് കെ.സി.മഹിയപ്പൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.കെ.മോഹനദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. വി.എം.ഭരതൻ,കെ.എസ്.കുശലകുമാർ,ആർ.വിശ്വനാഥൻ,ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.