ചേർത്തല:കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട ഡ്രൈവർമാർക്ക് കൈത്താങ്ങുമായി കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക്.
ടൂറിസ്റ്റ് ഡ്രൈവർമാരായ ഒരുകൂട്ടം യുവാക്കൾ ചേർന്ന് വി ഹെൽപ്പ് എന്ന പേരിൽ ഗ്രൂപ്പ് ആരംഭിച്ചിരുന്നു.ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കുടിവെള്ളടാങ്കുകൾ വൃത്തിയാക്കലായിരുന്നു പ്രധാന ലക്ഷ്യം. ഇതിനായി ഉപകരണങ്ങൾ വാങ്ങാൻ വായ്പ നൽകിയാണ് ബാങ്ക് ഇവർക്കൊപ്പം നിന്നത്. മുറി തുടയ്ക്കാനും മുറ്റം വൃത്തിയാക്കാനും ഷീ ഫ്രണ്ട്ലി എന്ന പേരിൽ വനിതകളുടെ ഗ്രൂപ്പുമുണ്ട്. ഫോൺ: 7560894566