ആലപ്പുഴ: ജില്ലാഭരണകൂടത്തിന്റെ അലംഭാവവും താലൂക്ക് ജാഗ്രതാ സമിതിയുടെ പിടിപ്പുകേടും ഐ.ടി.ബി.പി കമാൻഡറുടെ മുൻകൂട്ടിയുള്ള അറിയിപ്പ് ജില്ലാഭരണകൂടം അവഗണിച്ചതുമാണ് നൂറനാട് ഐ.ടി.ബി.പി ക്യാമ്പിൽ കൊവിഡ് വ്യാപനത്തിന്റെ മൂലകാരണമെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു പറഞ്ഞു.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സൈനികർ എത്തുവാനുള്ള സാദ്ധ്യത മുൻകൂട്ടി കാണാനും ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാനും ചുമതലപ്പെട്ട എം.എൽ.എ ചെയർമാൻ ആയ ജാഗ്രതാ സമിതിയ്ക്ക് കഴിഞ്ഞില്ല. സമിതി വെറും നോക്കുകുത്തി മാത്രമാണ്.
ഐ.ടി.ബി.പി ക്യാമ്പിനെരെ സി.പി.എം ഉം എം.എ.ൽഎ യും നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണം അവസാനിപ്പിക്കണമെന്നും കെ.കെ.ഷാജു ആവശ്യപ്പെട്ടു.