ചേർത്തല:മുഴുവൻ സമയവും സമുദായ സേവനം നടത്തുകയും സമുദായത്തിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്ന യോഗം ജനറൽ സെക്രട്ടറിക്ക് പൂർണ പിന്തുണ അറിയിച്ച് ശ്രീനാരായണ എംപ്ലോയീസ് ഫോറം ചേർത്തല യൂണി​യൻ. കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെടുത്തി യോഗ നേതൃത്വത്തിനെതിരെ നടക്കുന്ന സമരങ്ങൾക്ക് അൽപ്പായുസ് മാത്രമേയുള്ളൂ. എസ്.എൻ.ഡി.പി യോഗത്തിനും വെള്ളാപ്പള്ളി നടേശനും പൂർണ പിന്തുണ നൽകാനും യോഗം തീരുമാനിച്ചു.എംപ്ലോയിസ് ഫോറം ചേർത്തല യൂണി​യൻ പ്രസിഡന്റ് തേജസ് അദ്ധ്യക്ഷനായി. സെക്രട്ടറി സുനിൽ,കേന്ദ്ര കമ്മ​റ്റിയംഗം കെ.എം.പ്രശോഭൻ,പുഷ്പദാസ്,ടി.ബിനു കണ്ടമംഗലം എന്നിവർ സംസാരിച്ചു.