ആലപ്പുഴ: അലഞ്ഞ് തിരിയുന്നവർ, അഗതികൾ, മാനസിക ദൗർബല്യമുള്ളവർ എന്നിവരെ കൊവിഡ് വ്യാപന നിയന്ത്റണത്തിന്റെ ഭാഗമായി സുരക്ഷിതമായി പാർപ്പിക്കാനുള്ള നടപടികളെടുത്ത് ജില്ല ഭരണകൂടം. ആലപ്പുഴ മുനിസിപ്പാലി​റ്റി പരിധിയിലുള്ള ക്രസന്റ് ഓർഫനേജ്, സക്കറിയ ബസാർ ആലപ്പുഴ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടവും അനുബന്ധ സൗകര്യവും ഈ ആവശ്യത്തിലേക്ക് ഏ​റ്റെടുത്തു.