ഹരിപ്പാട്: കോവിഡ് 19 പ്രത്യേക സാഹചര്യത്തിൽ തൃക്കുന്നപ്പുഴ ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കടക് വാവ് ദിനത്തിൽ കടൽ തീരത്ത് ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ വർഷവും ക്ഷേത്രത്തിൽ പിതൃ മോക്ഷത്തിനായി നടത്തിവന്നിരുന്ന പിതൃപൂജയും തിലഹവനവും മേൽശാന്തി ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കും. എന്നാൽ അന്നേദിവസം ക്ഷേത്രത്തിൽ പ്രസാദ വിതരണവും, ഭക്തജനങ്ങൾക്ക് പ്രവേശനവും ഉണ്ടായിരിക്കില്ല. രണ്ട് ലക്ഷത്തോളം ഭക്തജനങ്ങളാണ് കഴിഞ്ഞ കർക്കിടകവാവിന് ക്ഷേത്രത്തിൽ എത്തിയിരുന്നത്. ഭക്തജനങ്ങൾക്ക് വഴിപാടുകൾ ഓൺലൈനായും നേരിട്ടും ബുക്ക് ചെയ്യാമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ.ഉദയഭാനു, സെക്രട്ടറി എസ്.സുഗുണാനന്ദൻ, ഖജാൻജി എം.രഘുവരൻ, ജോയിന്റ് സെക്രട്ടറി എം.സത്യനേശൻ എന്നിവർ പങ്കെടുത്തു. ഫോൺ. 0479-2482510.