ആലപ്പുഴ: പണാധിപത്യത്തിന്റെ സമൂഹവ്യാപനമാണ്' കൊവിഡ് മഹാമാരിയുടെ മറവിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനസർക്കാരുകളെ അട്ടിമറിക്കുന്നതിലൂടെ ബി.ജെ.പി നടത്തുന്നതെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് , സി.ബി.ഐ, ആദായ നികുതി വകുപ്പ് ഉൾപ്പെടെ എല്ലാ സർക്കാർ ഏജൻസികളെയും ഉപയോഗിക്കുന്ന ബി.ജെ.പിയുടെ 'ഭീഷണി രാഷ്ട്രീയം' ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.
'