അമ്പലപ്പുഴ: വാടയ്ക്കൽ സാഗര സഹകരണ ആശുപത്രിയെപ്പറ്റി വസ്തുതാ വിരുദ്ധമായ പ്രചരണങ്ങൾ നടത്തി ആശുപത്രിയുടെ പ്രവർത്തനത്തെ തകർക്കാൻ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു .കോവിഡ് രോഗബാധിധരെ ആശുപത്രിയിൽ ചികിത്സിക്കുന്നു എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത് .കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരോഗ്യ വകുപ്പാണ് തിരുമാനിക്കുന്നത്. എന്നിരിക്കെ തീർത്തും അവാസ്തവമായ പ്രചാരണമാണ് നടത്തുന്നത് .കോവിഡ് ബാധിച്ച ആരും തന്നെ ഇതേ വരെ ആശുപത്രിയിൽ എത്തുകയോ ചികിത്സ തേടുകയോ ചെയ്തിട്ടില്ലെന്നും ആശുപത്രി സെക്രട്ടറി അറിയിച്ചു