tfh

ഹരിപ്പാട്: ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന കരുവാറ്റ ആശ്രമം ജംഗ്ഷനിൽ സുരക്ഷാ ലൈറ്റ്, ക്യാമറ, മുൻകരുതൽ ബോർഡ്‌ ഉൾപ്പടെയുള്ള സുരക്ഷാ സാമഗ്രികൾ ഉടൻ സ്ഥാപിക്കുമെന്ന് ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിൽ പ്രസിഡന്റ്‌ മായാ സുരേഷ് അറിയിച്ചു. കേരള പൊലീസും റോട്ടറി കേരളയും സംയുക്തമായി നടപ്പിലാക്കുന്ന റോപ് (റോട്ടറി പൊലീസ് എൻഗേജ്മെന്റ്) പദ്ധതി പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. പ്രസിഡന്റ്‌ മായാ സുരേഷ് അദ്ധ്യക്ഷയായി. ഇൻസ്റ്റലേഷൻ മീറ്റിംഗ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കോവിഡ് കാലത്തെ പ്രവർത്തന മികവിന് ഹരിപ്പാട് പൊലീസ് സ്റ്റേഷൻ ഓഫീസർ ഫയാസി​ന് റോട്ടറി ഇന്റർനാഷണലിന്റെ അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് നൽകി. യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയുമായി ചേർന്നു നടപ്പിലാക്കുന്ന കോവിഡ് ഇൻഷ്വറൻസ് പോളിസിയുടെ വിതരണ ഉദ്ഘാടനവും നിർവഹിച്ചു. അസിസ്റ്റന്റ് ഗവർണർ സുബീർ ഷംസെ, മുൻ അസിസ്റ്റന്റ് ഗവർണർമാരായ ഡോ.ജോണി ഗബ്രിയേൽ, വിദ്യാധരൻ.വി.ആർ, ബി.ബാബുരാജ്, എം.മുരുകൻ പാളയത്തിൽ, വി.മുരളീധരൻ, സെക്രട്ടറി സോണിയ മനോജ്‌, നിയുക്ത സെക്രട്ടറി അജിത് പാരൂർ, ഖജാൻജി ഷിബുരാജ്‌ എന്നിവർ സംസാരിച്ചു.