അമ്പലപ്പുഴ:അയൽവാസികളായ യുവാക്കളുടെ ആക്രമണത്തിൽ പോലിസുകാരനുൾപ്പെടെ ഒരു കുടുബത്തിലെ നാലുപേർക്ക് പരിക്കേറ്റു .അമ്പലപ്പുഴ സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസർ പുന്നപ്ര ഒന്നാം വാർഡ് ഈരേശ്ശേരിയിൽ ജോസഫ്, സഹോദരന്റെ ഭാര്യ സീമ, സഹോദരന്മാരായ സെബാസ്റ്റ്യൻ, ജോൺ എന്നിവർക്കാണ് പരിക്കേറ്റത്.തലയ്ക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഇരുമ്പുവടി കൊണ്ട് മർദ്ദനമേറ്റ നാലു പേരും ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ രാത്രി 11 ഓടെയായിരുന്നു സംഭവം. സമീപവാസികളായ യുവാക്കളാണ് ആക്രമണത്തിനു പിന്നിൽ. രാത്രിയിൽ വീട്ടിൽ ഒളിഞ്ഞു നോക്കിയതിനെ ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പറയുന്നു . രക്തം വാർന്നു കിടന്നവരെ പുന്നപ്ര പൊലിസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.