അമ്പലപ്പുഴ: കർക്കിടക മാസം രാമായണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 16 മുതൽ ആഗസ്റ്റ് 16 വരെ സത്സംഗങ്ങൾ നടക്കും . ഈ കാലയളവിൽ എല്ലാ ആഴ്ചയിലും ഓൺലൈനിൽ രാമായണ സപര്യ, കുട്ടികൾക്കായി രാമായണ പ്രശ്നോത്തരി എന്നിവയും ആഗസ്റ്റ് 16ന് രാമായണ സമ്മേളനവും നടക്കും. രാമായണ മാസാചരണം ജില്ലാതല ഉദ്ഘാടനം വി.എച്ച്.പി. ജില്ലാ പ്രസിഡന്റ വി.കെ.സുരേഷ് ശാന്തി ഭദ്രദീപം കൊളുത്തി നാളെ നിർവ്വഹിക്കും .