ആലപ്പുഴ : ആഭരണനിർമ്മാണ ക്ഷേമനിധി ബോർഡ്. യാതൊരു സമാന സ്വഭാവവും ഇല്ലാത്ത പട്ടിക തൊഴിലാളി ക്ഷേമനിധിയിലേക്ക് ലയിപ്പിക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ചു ജില്ലയിലെ സ്വർണ്ണ തൊഴിലാളികൾ നാളെ പണിമുടക്കി വഞ്ചനാദിനമായി ആചരിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ജെ.രവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി സി.എ.രാജു, എൻ.കൃഷ്ണകുമാർ, എം.ഹരിഹരൻ, ടി.കണ്ണൻ, വി.ബാലു എന്നിവർ സംസാരിച്ചു