ആലപ്പുഴ : സംസ്ഥാനത്ത് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കള്ളക്കടത്ത് നടന്ന സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10.30ന് കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു അറിയിച്ചു.