മാവേലിക്കര: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷയിൽ ചെറുകുന്നം എസ്.എൻ സെൻട്രൽ സ്കൂളിന് നൂറുമേനി വിജയം. പരീക്ഷയെഴുതിയ 41 കുട്ടികളിൽ 30 പേർക്ക് ഡിസ്റ്റിംഗ്ഷനും 10 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 96.2 ശതമാനം മാർക്ക് നേടി എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് കരസ്ഥമാക്കിയ സംഗീത്കുമാർ. ആർ ആണ് സ്കൂൾ ടോപ്പർ. 7 കുട്ടികൾ 90 ശതമാനത്തി​ന് മുകളിൽ മാർക്ക് കരസ്ഥമാക്കിയിട്ടുണ്ട്. കുട്ടികളെയും മികച്ച വിജയം കൈവരിക്കുന്നതിന് പ്രവർത്തിച്ച പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും ശ്രീനാരായണ സാംസ്‌കാരിക സമിതി മാവേലിക്കര താലൂക്ക്‌ കമ്മിറ്റി അഭിനന്ദിച്ചു.