ഹരിപ്പാട്: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ വിതരണോദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണുപ്രസാദ് അദ്ധ്യക്ഷനായി. കെ.കെ രാമകൃഷ്ണൻ, എം.ബി അനിൽ മിത്ര, വിജയാ കൃഷ്ണ പിള്ള, നവാസ്, രജ്ഞിത്ത്, പ്രജിത്ത്, മനോജ് ,മുനീർ, ബാബു, പ്രദീപ് എന്നിവർ പങ്കെടുത്തു.