ആലപ്പുഴ: അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ 15 മുതൽ 21 വരെ അവകാശവാരം ആചരിക്കുന്നു. വാരാചരണത്തിന്റെ ഭാഗമായി പൊതുമരാമത്ത്, ജലവിഭവ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, ജല അതോറിറ്റിയുടെയും പ്രധാന ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തും.