മാന്നാർ: ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബിൽഡിംഗ് പെർമിറ്റ്, ബിൽഡിംഗ് നമ്പർ, എൻ.ഒ.സി. എന്നിവ തിങ്കളാഴ്ചയും ഓണർഷിപ്പ് മാറ്റൽ, ഓണർഷിപ്പ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ ചൊവ്വാഴ്ച്ചയും, പരാതി, വിവരാവകാശ അപേക്ഷകൾ, ലൈസൻസ് എന്നിവ വ്യാഴാഴ്ചയും, ജനനമരണ, വിവാഹ രജിസ്‌ട്രേഷനുകളും ഇവയുടെ സർട്ടിഫിക്കറ്റ് നൽകലും വെള്ളിയാഴ്ചകളിലും മാത്രമായി നിജപ്പെടുത്തിയതായി സെക്രട്ടറി അറിയിച്ചു.