ആലപ്പുഴ: കാർഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നിർധന വിദ്യാർത്ഥികൾക്ക് എൽ.ഇ.ഡി ടി വികൾ നൽകി. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് ഡയറക്ടർ ബോർഡംഗം പി.എച്ച്. അബ്ദുൾ ഗഫൂർ തമ്പകച്ചുവട് സ്കൂളിലെ പ്രധാന അദ്ധ്യാപികയ്ക്ക് ടി വി നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി കെ.പി.സജി, അസി.സെക്രട്ടറി എസ്.ജയ എന്നിവർ പങ്കെടുത്തു.