ചാരുംമൂട് : ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയറ്റതിന്റെ സൂചനകളാണ് രോഗബാധ വർദ്ധിക്കുന്നതിലൂടെ ബോധ്യപ്പെടുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
ഐ.ടി.ബി.പി അധികൃതർ ആവശ്യപ്പെട്ടിട്ടും ജവാൻമാർക്ക് കൃത്യമായി ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ടവർക്കും കഴിയാത്തതാണ് ക്യാമ്പിൽ കൊവിഡ് പടരാൻ കാരണമായതെന്നും അദേഹം ആരോപിച്ചു.
ചാരുംമൂട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കൊടിക്കുന്നിൽ.