ആലപ്പുഴ : റൊട്ടേഷൻ ട്രാൻസ്ഫറിൽ വരുന്ന സൈനികർക്ക് ക്വാറന്റൈൻ സൗകര്യം ആവശ്യപ്പെട്ട് നൂറനാട് ഐ.ടി.ബി.പി കമാൻഡർ ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും പഞ്ചായത്ത് ഭരണസമിതികൾക്കും രേഖാമൂലം കത്തു നൽകിയിട്ടും സൗകര്യങ്ങൾ ഒരുക്കാതെ അവഗണിച്ച ജില്ലാ പഞ്ചായത്തിന്റെ നിരുത്തരവാദപരമായ നിലപാടിൽ സർക്കാർ മറുപടി പറയണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. ഈ പ്രശ്നത്തിൽ സമയോചിതമായി ഇടപെടാനോ സേനയ്ക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നതിനോവേണ്ട ഇടപെടൽ നടത്താതിരുന്ന കൊടിക്കുന്നിൽ സുരേഷ് എം.പി ഇപ്പോൾ നടത്തുന്ന പ്രതിഷേധം ജനരോഷം ഭയന്ന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.