sndp-270

ചാരുംമൂട്: പേരൂർകാരാഴ്മ 270-ാം നമ്പർ എസ്. എൻ.ഡി.പി ശാഖാ യോഗം പഠനോപകരണ വിതരണം നടത്തി. കോവിഡ്കാല പ്രത്യേക സാഹചര്യം മുൻനിർത്തി ശാഖാ യോഗത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ചാരുംമൂട് യൂണിയൻ സെക്രട്ടറി ബി സത്യപാൽ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി . തുടർന്ന് ശാഖയിൽ പെട്ട ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന 150 ഓളം കുട്ടികൾക്ക് ശാഖായോഗം കമ്മി​റ്റിയംഗങ്ങൾ പഠനോപകരണങ്ങൾ വീടുകളിൽ എത്തിച്ചു. ശാഖാ പ്രസിഡന്റ് ജെ. വിദ്യാധരൻ , സെക്രട്ടറി കാർത്തികേയൻ, വൈസ് പ്രസിഡന്റ് പിയൂഷ് ചാരുംമൂട് , വനിതാ സംഘം പ്രസിഡന്റ് അജിത രാമചന്ദ്രൻ ,വൈസ് പ്രസിഡന്റ് സിനി രമണൻ, കമ്മി​റ്റി അംഗങ്ങളായ ജഗദീശൻ, കെ പി കാർത്തികേയൻ തുടങ്ങിയവർ നേതൃത്വം നൽകി.