മാവേലിക്കര- തഴക്കര ഗ്രാമപഞ്ചായത്തിലെ ഇവങ്കര പതിനെട്ടാം വാർഡിലെ കുടിവെള്ള പദ്ധതി ആർ.രാജേഷ് എം.എൽ.എ നാടിന് സമർപ്പിച്ചു. ഇവങ്കര ഗ്രാമവാസികൾ വർഷങ്ങളായി അനുഭവിച്ചു വന്ന കുടിവെള്ള ക്ഷാമത്തിന് ഇതോടെ അറുതിയായി. ജില്ലാ പഞ്ചായത്തിന്റെ 42.41 ലക്ഷം രൂപാ മുതൽ മുടക്കിയാണ് ഇറവങ്കര മാഞ്ഞാലിൽ കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. യോഗത്തിൽ തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില സതീഷ് അദ്ധ്യക്ഷയായി. വാർഡ് മെമ്പർ ഷീബാ സതീഷ് സ്വാഗതം പറഞ്ഞു. ജലവിഭവ വകുപ്പ് അസി.എൻജിനിയർ ജോളിക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ സ്വിച്ച് ഓൺ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ,എസ്.അനിരുദ്ധൻ, പി.കെ വിദ്യാധരൻ, കെ.രവി, മുരളി തഴക്കര, കെ.രാജേന്ദ്രൻ, കെ.രാജേഷ്, സോമശേഖരക്കുറുപ്പ് എന്നിവർ സംസാരിച്ചു.