tr

ഹരിപ്പാട്: ദുബായിൽ വാഹനാപകടത്തിൽ കരുവാറ്റ സ്വദേശിയായ യുവാവ് മരിച്ചു. കരുവാറ്റ പീസ് വില്ലയിൽ എബ്രഹാം- സൂസൻ ദമ്പതികളുടെ മകൻ എബി എബ്രഹാം(29) ആണ് മരിച്ചത്. മിനി ബസ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു തീപിടിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ സിബി എബ്രഹാം, സോണി എബ്രഹാം