അരൂർ: കൊറോണ സ്ഥിരീകരിച്ച എഴുപുന്നയിലെ മത്സ്യ സംസ്കരണ കയറ്റുമതി സ്ഥാപനത്തിലെ മുഴുവൻ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സ്രവ പരിശോധന വൈകുന്നതിൽ ആശങ്ക. കഴിഞ്ഞ 26നാണ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചത്.പല ഷിഫ്റ്റുകളിലായി 600 ഓളം പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിലവിൽ പഞ്ചിങ് ഇല്ല. സെക്യൂരിറ്റി ഓഫീസിലെ രജിസ്റ്റർ ബുക്കിൽ ഒപ്പ് രേഖപ്പെടുത്തിയാണ് ഓരോരുത്തരും ജോലിക്ക് കയറുന്നത്. .സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാപനം അടച്ചുവെങ്കിലും രോഗവ്യാപനം തടയാൻ കമ്പനി അധികൃതർ കാര്യമായ ഇടപെടൽ നടത്തിയില്ലെന്നാണ് ആക്ഷേപം. എല്ലാ വിഭാഗങ്ങളിലുമായി 600 ഓളം പേർ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ സ്വകാര്യ ലാബിൽ186 പേർക്ക് കൊറോണ ടെസ്റ്റ്‌ ചെയ്തപ്പോൾ 35 പേർക്ക് പോസിറ്റീവ് ആയി.