തുറവൂർ: കൊവിഡ് സമൂഹ വ്യാപനത്തെ തുടർന്ന് കണ്ടെയിൻമെൻറ് സോണാക്കിയ പഞ്ചായത്തിൽ തുറന്ന് പ്രവർത്തിച്ച പീലിംഗ് ഷെഡ് പൊലീസെത്തി അടപ്പിച്ചു.കോടംതുരുത്ത് പഞ്ചായത്തിലെ കരുമാഞ്ചേരി ജംഗ്ഷന് കിഴക്ക് റോഡരികിലെ പീലിംഗ് ഷെഡാണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് കുത്തിയതോട് പൊലീസ് ഇന്നലെ രാവിലെ പൂട്ടിച്ചത് .കഴിഞ്ഞ ദിവസവും ഷെഡ് പ്രവർത്തിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പീലിംഗ് ഷെഡ് ഉടമ ചന്തിരൂർ സ്വദേശി വി.പി.ഹമീദിനെതിരെ പൊലീസ് കേസെടുത്തു.