ചേർത്തല : താലൂക്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പൊലീസ് നടത്തുന്ന പ്രവർത്തനങ്ങളോട് പ്രതിഷേധിക്കുന്ന നാട്ടുകാരോട് മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുടെഫേസ്‌ബുക്കിലെ അഭ്യർത്ഥന വൈറലാകുന്നു.മാരാരിക്കും പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിനീഷാണ് നവമദ്ധ്യമത്തിലൂടെ ജനങ്ങളോട് അഭ്യർത്ഥന നടത്തിയത്.
'പ്രിയപ്പെട്ട സഹോദരങ്ങളെ ഞങ്ങൾ വഴിയിൽ തടയുന്നത് ദയവുചെയ്ത് ഒരു അപമാനമായി നിങ്ങൾ കാണരുത്. നമ്മുടെ നാട്ടിലെ പ്രിയപ്പെട്ട ഡോക്ടർമാർക്കുപോലും ഈ മഹാമാരി ബാധിച്ചു കഴിഞ്ഞു. ദയവുചെയ്ത് നിങ്ങൾ ഞങ്ങളെ ധർമസങ്കടത്തിൽ ആക്കാതെ വീടുകളിൽ തന്നെ ഇരിക്കൂ. ഞങ്ങളും കുടുംബവും കുട്ടികളും ഉള്ളവരാണ് "എന്നതാണ് ഫേസ്‌ബുക്ക് പോസ്റ്റിലെ ഉള്ളടക്കം.