ആലപ്പുഴ: ജില്ലയിൽ നെല്ല്, വാഴ, മരച്ചീനി എന്നിവ കൃഷി ചെയ്യുന്ന ചെറുതും വലുതുമായ എല്ലാത്തരം കർഷകർക്കും വിളകൾ കോമൺ സർവീസ് സെന്ററുകളിലൂടെ ഇൻഷ്വറൻസ് ചെയ്യാവുന്നതാണെന്ന് ജില്ല സി.എസ്.സി വി.എൽ.ഇ സൊസൈറ്റി പ്രസിഡന്റ് എ.ശശീശ്വരൻ അറിയിച്ചു. പ്രീമിയത്തോടൊപ്പം നികുതിചീട്ട്, ബാങ്ക് പാസ് ബുക്ക്, ആധാർകാർഡ് എന്നിവ ഹാജരാക്കണം. 1800 425 7064 ടോൾഫ്രീ നമ്പരിൽ നിന്ന് വിവരങ്ങൾ ലഭിക്കും. 31ന് മുമ്പ് അപേക്ഷകൾ നൽകണം.