ആലപ്പുഴ:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർവീസ് വാഹനങ്ങളിൽ ഡ്രൈവർ കാബിൻ വേർതിരിക്കാൻ ആർ.ടി.ഒ നിർദ്ദേശിച്ചു.
ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ബസുകൾ,ടാക്സി,ഓട്ടോറിക്ഷ എന്നിവയുടെ ഡ്രൈവർ കാബിൻ വേർതിരിച്ച ശേഷമേ ഇന്ന് മുതൽ സർവ്വീസ് നടത്താൻ കഴിയൂ.
നിർദ്ദേശം പാലിക്കാത്ത വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആർ ടി ഒ അറിയിച്ചു.