കായംകുളം: കെമിസ്ട്രി ലാബിൽ കൊവിഡ് ബാധിതനായ ഒരു വിദ്യാർത്ഥി പ്രാക്ടിക്കൽ പരീക്ഷക്ക് എത്തിയതിനെ തുടർന്ന് കായംകുളം എം.എസ്.എം കോളേജ് കാമ്പസും ലാബുകളും അണുവിമുക്തമാക്കി.
സമ്പർക്ക പട്ടികയിലുള്ള വിദ്യാർത്ഥികളുടെ പേരും വിലാസവും കോളേജ് അധകൃതർ നേരത്തെ തന്നെ ആരോഗ്യ വകുപ്പിന് നൽകിയിരുന്നു. വിദ്യാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നതിന് ഡോ.നീതു ,ഡോ.സുനിത,പ്രൊഫ.അൻവർ സാദത്ത് എന്നിവരങ്ങുന്ന സംഘത്തെ കോളേജ് നിയോഗിച്ചിട്ടുണ്ട്.