ആലപ്പുഴ:ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ഒരു വീട്ടിലെ തന്നെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ വീടിന്റെ 100 മീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.
പ്രദേശത്തെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.
ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.