ആലപ്പുഴ: മജീഷ്യനും നാടകനടനുമായ ദീപുരാജ് ആലപ്പുഴയും മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥനായ റെജി രവീന്ദ്രനും ചേർന്ന് ഒരുക്കിയ റെഡി മീഡിയ എന്ന യൂ ട്യൂബ് ചാനലിന്റെ സ്വിച്ച് ഓൺ ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഫേസ് ബുക്ക് പേജിലൂടെ നിർവഹിച്ചു. "അറിയാത്തവർ അറിയട്ടെ " എന്ന വിജ്ഞാന പരിപാടിക്കാണ് ചാനൽ തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ ആഴ്ചകളിലും വ്യത്യസ്തമാർന്ന വിഷയങ്ങൾ അവതരിപ്പിക്കുമെന്ന് മജീഷ്യൻ ദീപുരാജ് പറഞ്ഞു.