ആലപ്പുഴ : ഗുരുതരാവസ്ഥയിലല്ലാത്ത കൊവിഡ് രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാതെ ജില്ലയിലെ മറ്റ് ആശുപത്രികളിൽ ചികിത്സാ സൗകര്യം ഒരുക്കണമെന്ന് കാട്ടി പൊതു പ്രവർത്തകനായ നവാസ് കോയ മുഖ്യമന്ത്രി,ആരോഗ്യ മന്ത്രി,മന്ത്രി ജി.സുധാകരൻ എന്നിവർക്ക് നിവേദനം നൽകി.

ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള കൊവിഡ് രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിലൂടെ, മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടി എത്തുന്ന സാധാരണക്കാർ വലയുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.