ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിന് 12ാം ക്ളാസ് പരീക്ഷയിൽ വീണ്ടും അഭിമാന നേട്ടം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഡിസ്റ്റിംഗ്ഷനോടെ വിജയിച്ചു. പ്ളസ്ടു ആരംഭിച്ചപ്പോൾ മുതൽ സ്കൂളിന് നൂറ് ശതമാനം വിജയമാണ്. സയൻസ് ഗ്രൂപ്പിലെ പാർവ്വതി.എ.ജെ 92% മാർക്കോടെ ഒന്നാം സ്ഥാനത്തെത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പ്രിൻസിപ്പൽ എസ്.വിനോദ്, വൈസ് പ്രിൻസിപ്പൽ സന്ധ്യ.ടി, അദ്ധ്യാപകർ, സ്കൂൾ ഇൻചാർജ്ജും ആർ.ഡി.സി കൺവീനറുമായ കെ.അശോകപ്പണിക്കർ, ആർ.ഡി.സി ചെയർമാൻ എസ്.സലികുമാർ, പി.ടി.എ പ്രസിഡന്റ് അഡ്വ.ആർ.രാജേഷ് ചന്ദ്രൻ എന്നിവർ വിജയികളെ അഭിനന്ദിച്ചു.