ആലപ്പുഴ : സ്വർണക്കടത്തു കേസിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരിക്കെ വി.എസ്.അച്യുതാനന്ദൻ മൗനം വെടിയണമെന്നും കള്ളക്കടത്തുകാരുടെ പറുദീസയായി സംസ്ഥാനത്തെ മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു.ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ കള് ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോപകുമാർ. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി സതീഷ് ടി.പദ്മനാഭൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് മാന്നാർ, പുളിയറ വേണു, വിൻസെന്റ് ഹരിപ്പാട്,സന്തോഷ് കൊച്ചുകണ്ണാട്ട്, സുരേഷ് ബുധനൂർ, ദാമോദരൻ, രതീഷ് ബാബു കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു