വള്ളികുന്നം: യൂത്ത്കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ഫിയസ്റ്റ2020 യുവജനോത്സവത്തിന് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾക്ക് കോവിഡ് കാലത്തും അവരുടെ കഴിവുകൾ പ്രകടമാക്കുന്നതിനായി ഓൺലൈൻ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വിവിധ മൽസരങ്ങൾ നടക്കും.മൽസരവിജയികൾക്ക് കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുന്ന നടത്തുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.യൂത്ത്ഫിയസ്റ്റയുടെ ഉദ്ഘാടനം മുൻ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഡോ.പി.സരിൻ നിർവഹിച്ചു.യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മീനുസജീവ് അദ്ധൃക്ഷത വഹിച്ചു.മഠത്തിൽഷുക്കൂർ,ജി.രാജീവ്കുമാർ,ഡോ.ഷൈജുഖാലിദ്, നന്ദനം രാജൻപിള്ള, എസ്.ലതിക, ലിബിൻ ഷാ, യൂസഫ് വട്ടക്കാട്, രേഷ്മചന്ദ്രു, ഉത്തരാഉത്തമൻ, ജിബുപീറ്റർ,ഷമീർപാലപ്പള്ളി, തൻസീർബദർ, വിഷ്ണുമംഗലശ്ശേരി,ബിജു തുടങ്ങിയവർ സംസാരിച്ചു.