ആലപ്പുഴ: മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് നാളെ വൈകിട്ട് 6ന് ജില്ലയിൽ 10000 കേന്ദ്രങ്ങളിൽ ബി.ജെ.പി പ്രതിഷേധ ജ്വാല തെളിയിക്കും. വീടുകൾക്ക് മുന്നിലും പൊതുനിരത്തുകളിലും മൂന്നു പേർ വീതം പങ്കെടുക്കുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആലപ്പുഴ ബോട്ട് ജെട്ടിക്കു സമീപം ജില്ലാ തല ഉദ്ഘാടനം ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ.രാധാകൃഷ്ണൻ നിർവഹിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അറിയിച്ചു.