ആലപ്പുഴ : റെയിൽവേ റൂട്ടുകൾ സ്വകാര്യവൽക്കരിക്കുക, തന്ത്രപ്രധാന പൊതുമേഖലകൾ സ്വകാര്യവൽക്കരിക്കുക തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് ജില്ലയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകൾക്ക് മുമ്പിലും, പൊതുസ്ഥലങ്ങളിലും പ്രതിഷേധ സമരങ്ങൾ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എച്ച്.സലാമും ജനറൽ സെക്രട്ടറി പി.ഗാനകുമാറും അറിയിച്ചു.