ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ പായിപ്പാട് -മേൽപ്പാടം 536- നമ്പർ ശാഖയിലെ മുഴുവൻ കുടുംബങ്ങളിലേക്കുമുള്ള അരി, പച്ചക്കറി കിറ്റ് വിതരണം യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗം ശ്യാം പായിപ്പാട്, ശാഖായോഗം മാനേജിങ് കമ്മിറ്റി അംഗങ്ങളാ വിശ്വനാഥൻ, രഘു, രവി എന്നവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സുഗതൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.