ഹരിപ്പാട്: ജനകീയാസൂത്രണ പദ്ധതി പ്രകാരം ജില്ലാപഞ്ചായത്തിന്റെ ക്ഷീരസംഘങ്ങൾക്കുളള റിവോൾവിംഗ് ഫണ്ടിന്റെ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം ജോൺ തോമസ് നിർവ്വഹിച്ചു. പളളിപ്പാട് ഡിവിഷനിലെ മേൽപ്പാടം,പായിപ്പാട്, പുത്തൻതുരുത്ത്, പളളിപ്പാട് എന്നീ ക്ഷീര സംഘങ്ങൾക്കാണ് രണ്ട് ലക്ഷം രൂപവീതം നൽകിയത്. പളളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രക്കുറുപ്പ് , ബ്ലോക്ക് പഞ്ചായത്തംഗം മിനി കൃഷ്ണകുമാർ, സംഘം പ്രസിഡന്റ് പി.ഒ ജോൺ പന്നിക്കുഴി, ക്ഷീരസംഘം സെക്രട്ടറി ശ്രീജ എന്നിവർ സംസാരിച്ചു..