ഹരിപ്പാട്: വ്യാപാരി വ്യവസായി ഏകോപന സമിതി മുതുകുളം യൂണിറ്റ് കൊവിഡ് 19 ബ്രേക്ക് ദി ചെയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും എൻ95 മാസ്ക് വിതരണം ചെയ്തു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് എസ്.കൃഷ്ണകുമാർ, എസ്.ഐ കൃഷ്ണകുമാർ, യൂണിറ്റ് സെക്രട്ടറി ബി.രവീന്ദ്രൻ, ട്രഷറർ ജയസിംഹൻ, അനിൽകുമാർ, പ്രദീപ്ശങ്കർ, രമേശ്‌കുമാർ, അനിരുദ്ധൻ, സന്തോഷ് എന്നിവർ പങ്കെടുത്തു.