ആലപ്പുഴ:സ്വർണ്ണകള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്റി രാജിവയ്ക്കുക, കേസിൽ സി.ബി.ഐ , റോ എന്നീ ഏജൻസികൾ കൂടി അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ കളക്ടറേ​റ്റിന് മുന്നിൽ ധർണ നടത്തി.

കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, ഡി.സുഗതൻ, എം. മുരളി, കോശി എം കോശി, നേതാക്കളായ മാന്നാർ അബ്ദുൾ ലത്തീഫ്‌,കെ,പി ശ്രീകുമാർ, എ. ത്രിവിക്രമൻ തമ്പി, ജി. സഞ്ജീവ് ഭട്ട് എന്നിവർ പ്രസംഗിച്ചു. 10 പേർ മാത്രമാണ് ധർണ്ണയിൽ പങ്കെടുത്തത്.