ചേർത്തല: എസ്.എൻ.ഡി.പി യോഗത്തിനും നേതൃത്വത്തിനും പൂർണ പിന്തുണ നൽകി ശ്രീനാരായണ പെൻഷനേഴ്സ് ഫോറം ചേർത്തല യൂണിയൻ കമ്മ​റ്റി .സമുദായ സ്‌നേഹികളുടെ വിയർപ്പിൽ പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിന് ജീവനും ശക്തിയുമാണ് വെള്ളാപ്പള്ളി നടേശൻ.ചേർത്തല യൂണിയൻ കൺവീനറായിരുന്ന മഹേശൻ നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങൾ യൂണിയൻ ഭാരവാഹികൾ രേഖകൾ സഹിതം പുറത്ത് വിട്ടിട്ടുള്ളതാണ്.പണാപഹരണം പിടിക്കപ്പെടുമെന്നായപ്പോൾ ആത്മഹത്യ ചെയ്ത വ്യക്തിയുടെതെന്ന പേരിൽ ഒരു കത്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാൽ തകർക്കാൻ കഴിയുന്നതല്ല വെള്ളാപ്പള്ളി നടേശന് സമുദായാംഗങ്ങളുടെ മനസിലെ സ്ഥാനം. ജനറൽ സെക്രട്ടറിക്കും,വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കും പിന്തുണയും നൽകാൻ യോഗം തീരുമാനിച്ചു. ചെയർമാൻ പി.ഡി.ഗഗാറിൻ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ പി.ആർ.പവിത്രൻ എരമല്ലൂർ സ്വാഗതം പറഞ്ഞു.