ആലപ്പുഴ:സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കേരള പ്രദേശ് ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന കമ്മി​റ്റിയുടെ നേതൃത്വത്തിൽ കളക്ടറേ​റ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ഡി.സി.സി. പ്രസിഡന്റ് എം.ലിജു സമരം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് അരുണിമ സുൾഫിക്കർ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ദേവൂട്ടി ഷാജി, കൊല്ലം ജില്ലാ പ്രസിഡന്റ് നാദല, ഇടുക്കി ജില്ലാ പ്രസിഡന്റ് രശ്മി ഗോപൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി ലിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.