കായംകുളം: നിയന്ത്രണാതീതമായി കോവിഡ് പടർന്ന് പിടിയ്ക്കുമ്പോഴും അനധികൃത മത്സ്യമൊത്ത വ്യാപാരവും പച്ചക്കറി മൊത്തവ്യാപാരവും കായംകുളത്ത് പൊടിപൊടിയ്ക്കുകയാണന്ന് നഗരസഭാ കൗൺസിലറും ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവുമായ പാലമുറ്റത്ത് വിജയകുമാർ ആരോപിച്ചു.

ലൈസൻസില്ലാതെ അനധികൃതമായി നഗരത്തിൽ പ്രവർത്തിച്ച മത്സ്യ മൊത്ത വ്യാപാരശാലയ്ക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതും സസ്യമാർക്കറ്റിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും യാതൊരു പരിശോധനയുമില്ലാതെ എത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താതിരുന്നതും രോഗവ്യാപനം കൂടാൻ കാരണമായി.