മാന്നാർ: ചെന്നിത്തല - തൃപ്പെരുന്തുറ പഞ്ചായത്തിലെ വാർഡുകളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് തുടക്കമായി. ചെന്നിത്തല പഞ്ചായത്തിൽ തൃപ്പെരുന്തുറ 14-ാം വാർഡിൽ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച ദമ്പതികളായ ജിതിൻ, ദേവികദാസ് എന്നിവരുടെ സ്രവ പരിശോധനയിൽ ദേവികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശങ്കയിലായിരുന്നു ചെന്നിത്തല നിവാസികൾ.
പകൽവീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ കുടുംബത്തിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വാർഡ് കണടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെയുള്ളവ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.എൻ.നാരായണൻ അറിയിച്ചു