മാന്നാർ : എസ്.എൻ.ഡി.പി യോഗത്തെ മഹാപ്രസ്ഥാനമാക്കി മാറ്റിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുപ്രചാരണത്തിലൂടെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി എതിർത്തു തോൽപ്പിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ അഡ്മിനിസ്ട്ടേറ്റിവ് കമ്മിറ്റി.
യോഗം നേതൃത്വത്തിന് പൂർണ പിന്തുണ നൽകുമെന്ന് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
യോഗത്തിൽ യൂണിയൻ ചെയർമാൻ ഡോ. എം പി വിജയകുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ ജയലാൽ എസ്. പടീത്തറ പ്രമേയം അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങളായ ഹരിലാൽ വടക്കേമങ്കാട്ടിൽ,ഹരി പാലമൂട്ടിൽ,ദയകുമാർ ചെന്നിത്തല,നുന്നു പ്രകാശ് എന്നിവർ പങ്കെടുത്തു.