മാന്നാർ: ചെങ്ങന്നൂർ താലൂക്ക് ചെറുകിട വ്യവസായ ക്ഷേമ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സഹകാരിസംഗമവും സഹായവിതരണവും നടത്തി. വ്യവസായ അസോസിയേഷൻ സംസ്ഥാന കോ ഓർഡിനേറ്റർ മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് മാന്നാർ മന്മഥൻ അധ്യക്ഷത വഹിച്ചു. ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും ടെലിവിഷനുകളും, ഫൗസിയ മൻസിലിൽ സൈനബ ബീവിക്ക് ചികിത്സാധനസഹായവും വിതരണം ചെയ്തു. സെക്രട്ടറി രാഹുൽ എസ്. നായർ, ബിനു രാജേന്ദ്രൻ, സന്ധ്യ, വിമി രാജ്, ശ്രീലേഖ ടി.വി. എന്നിവർ പ്രസംഗിച്ചു.