മാന്നാർ : മാന്നാർ കൃഷിഭവനിൽ പനിനീർ ചാമ്പ തൈകൾ സബ്‌സിഡി നിരക്കിൽ വിൽപനക്കായി എത്തിയിട്ടുണ്ട്. 25 ശതമാനം വിലയായ 30 രൂപ അടച്ചു വാങ്ങാം. സൗജന്യ വിതരണത്തിനെത്തിയ മുരിങ്ങത്തൈ കരം അടച്ച രസീതുമായെത്തി വാങ്ങണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.