മാന്നാർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടും കേരള കോൺഗ്രസ് (എം) മാന്നാർ മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. ഷിബു ഉമ്മൻ, ചാക്കോ കയ്യത്ര, സി.എം. മാത്യു, പരമേശ്വരൻ, മോൻസി, ബേബി തുണ്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.